• Home
  • latest news
  • ബി.ജെ.പി. മുഖ്യമന്ത്രിമാരുടെ തമ്മിലടി പരിഹാസ്യമായി…ആസ്സാം മുഖ്യനെതിരെ മിസോറാം എടുത്ത കേസ്‌ റദ്ദാക്കി

ബി.ജെ.പി. മുഖ്യമന്ത്രിമാരുടെ തമ്മിലടി പരിഹാസ്യമായി…ആസ്സാം മുഖ്യനെതിരെ മിസോറാം എടുത്ത കേസ്‌ റദ്ദാക്കി

ജൂലായ്‌ 26-ന്‌ ആസ്സാം-മിസോറാം അതിര്‍ത്തിയില്‍ ആറ്‌ ആസ്സാം പോലീസുകാരും ഒരു പ്രദേശവാസിയും വെടിയേറ്റ്‌ മരിക്കാനിടയായ സംഘര്‍ഷത്തില്‍ ആസ്സാം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മിസോറാം സര്‍ക്കാര്‍ എടുത്ത കേസുകളും ഇട്ട എഫ്‌.ഐ.ആറും റദ്ദാക്കാന്‍ മിസോറാം മുഖ്യമന്ത്രി സോറം താങ്ങ ഉത്തരവിട്ടു. ഇരു സംസ്ഥാനവും ഭരിക്കുന്നത്‌ ബി.ജെ.പി.യാണ്‌. സമാധാനപരമായ പരിഹാരം ഉണ്ടാക്കാനായിട്ടാണ്‌ കേസ്‌ പിന്‍വലിക്കുന്നതെന്ന്‌ സോറം താങ്ങ പറഞ്ഞു.

ഹിമന്ദ ബിസ്വ സര്‍മ

തീരുമാനത്തെ ആസ്സാം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സര്‍മ അഭിനന്ദിച്ചു. ആഗസ്റ്റ്‌ അഞ്ചിന്‌ താന്‍ മിസോറാമിലേക്ക്‌ മന്ത്രിസഭാംഗങ്ങളെ ചര്‍ച്ചയ്‌ക്കായി അയക്കുമെന്ന്‌ സര്‍മ പറഞ്ഞു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒരു സംഘം ബി.ജെ.പി. എം.പി.മാര്‍ പ്രധാനമന്ത്രിയെ തിങ്കളാഴ്‌ച സന്ദര്‍ശിച്ചതിനു തൊട്ടു പിറകെയാണ്‌ ആസ്സം-മിസോറാം സര്‍ക്കാരുകള്‍ സമവായത്തിലേക്ക്‌ നീങ്ങിയത്‌.

Leave a Reply

Your email address will not be published. Required fields are marked *

ബി.ജെ.പി. മുഖ്യമന്ത്രിമാരുടെ തമ്മിലടി പരിഹാസ്യമായി...ആസ്സാം മുഖ്യനെതിരെ മിസോറാം എടുത്ത കേസ്‌ റദ്ദാക്കി - The Political Editor