• Home
  • latest news
  • സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു- രാജ്യത്ത് 99.04%, കേരളത്തിൽ 99.99

സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു- രാജ്യത്ത് 99.04%, കേരളത്തിൽ 99.99

സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഉയർന്ന വിജയശതമാനമാണ് ഇക്കുറിയും .cbseresults.nic.in, cbse.gov.in, cbse.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാം.

റജിസറ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്–99.99% വിജയം. ബെംഗളൂരു(99.96), ചെന്നൈ(99.94) മേഖലകൾ രണ്ടും മൂന്നും സ്ഥാനത്ത്. വിജയത്തിൽ പെൺകുട്ടികളാണ് മുന്നിൽ. 99.24% പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 98.89 ആണ്. 95 ശതമാനത്തിനു മുകളിൽ മാർക്കു നേടിയതു 57,824 പേർ(2.76%). 90 ശതമാനത്തിനു മുകളിൽ മാർക്കു നേടിയതു 2,00,962 പേർ(9.58%)
കേന്ദ്രീയ വിദ്യാലയങ്ങളിൽ 100 ശതമാനം വിജയമാണ് ഉണ്ടായത്.

കൊവിഡ് സാഹചര്യത്തിൽ പത്താംക്ളാസ് ബോർഡ് പരീക്ഷ റദ്ദാക്കിയതിനാൽ സ്കൂളിൽ നടത്തിയ പ്രീ-ബോർഡ് പരീക്ഷ, യൂണിറ്റ് പരീക്ഷ, അർദ്ധവാർഷിക പരീക്ഷ, ഇന്റേണൽ അസസ്മെന്റ് തുടങ്ങിയവയുടെ മാർക്ക് കണക്കാക്കിയായിരുന്നു മൂല്യ നിർണയം.

Leave a Reply

Your email address will not be published. Required fields are marked *

സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു- രാജ്യത്ത് 99.04%, കേരളത്തിൽ 99.99 - The Political Editor