കേന്ദ്രമന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കിയതിനെത്തുടര്‍ന്ന് രാഷ്ട്രീയം വിടുകയാണെന്നും ലോക്‌സഭാംഗത്വം രാജിവെക്കുകയാണെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബംഗാളിലെ ബി.ജെ.പി. നേതാവ് ബാബുല്‍ സുപ്രിയോ തീരുമാനം മാറ്റി. താന്‍ എം.പി. സ്ഥാനത്ത് തുടരുമെന്ന് സുപ്രിയോ പറഞ്ഞു. എന്നാല്‍ പാര്‍ടി പ്രവര്‍ത്തനം ഉപേക്ഷിച്ച തീരുമാനത്തില്‍ മാറ്റമില്ല. അസ്സന്‍സോള്‍ എം.പി.യാണ് ബാബുല്‍ സുപ്രിയോ.

ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി.നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയതിനു പിന്നാലെയാണ് പുതിയ തീരുമാനം. നേരത്തെ കേന്ദ്ര പരിസ്ഥിതി,വനം വകുപ്പ് സഹമന്ത്രിയായിരുന്നു സുപ്രിയോ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പരാജയപ്പെട്ടതോടെയാണ് സുപ്രിയോയുടെ കഷ്ടകാലം തുടങ്ങിയത്. പിറകെ കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടമായി.













