സ്‌കൂള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ വ്യാജ ഐ.ഡി. ഉപയോഗിച്ച് കടന്നുകയറി അശ്ലീല സംഭാഷണങ്ങളും വീഡിയോകളും പോസ്റ്റു ചെയ്യുന്ന സംഭവങ്ങള്‍ ഗുരുതരമാകുന്നു. ഇക്കാര്യം സര്‍ക്കാരും സമ്മതിച്ചു. ഈ വര്‍ഷം 51 പരാതികള്‍ കിട്ടിയതായും എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതായും മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ എസ്.എഫ്.ഐ. നേതാവ് സച്ചിന്‍ദേവിന്റെ സബ്മിഷന് മറുപടി നല്‍കി.

സാമൂഹ്യവിരുദ്ധരുടെ ഹാക്കിങിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കി. കുട്ടികളും രക്ഷിതാക്കളും ഉള്ള ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലാണ് സാമൂഹ്യവിരുദ്ധര്‍ കടന്നു കയറി അശ്ലീല വീഡിയോകളും സംഭാഷണങ്ങളും പോസ്റ്റ് ചെയ്യുന്നത്. ഇത് തടയാന്‍ തക്ക സൈബര്‍ സുരക്ഷ പല വിദ്യാലയ ഗ്രൂപ്പുകള്‍ക്കും ഇല്ല.













