• Home
  • latest news
  • ഫാദര്‍ റോബിന്റെ ഹര്‍ജി തള്ളി

ഫാദര്‍ റോബിന്റെ ഹര്‍ജി തള്ളി

കൊട്ടിയൂര്‍ പീഢനക്കേസില്‍ ശിക്ഷയനുഭവിക്കുന്ന വൈദികന്‍ ഫാ. റോബിന്‍ വടക്കുംചേരി താന്‍ പീഢിപ്പിച്ച യുവതിയെ വിവാഹം ചെയ്യാന്‍ താല്‍പര്യപ്പെട്ട് തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഫാദർ റോബിന് സുപ്രീം കോടതിജാമ്യം അനുവദിച്ചില്ല. ഇരയായ യുവതി നൽകിയ ഹർജിയും തള്ളി.ഇരുവരും വിവാഹിതരാകുന്നതിന് ജാമ്യം അനുവദിക്കാനാവില്ല എന്നും ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 20 വര്‍ഷത്തെ തടവിന് ശക്ഷിക്കപ്പെട്ടിരിക്കെയാണ് വൈദികന്‍ താന്‍ പീഢിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന തന്ത്രം സ്വീകരിച്ച് മുന്നോട്ട് വന്നത്. കേസില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയായി ഇത്തരം മാര്‍ഗം സ്വീകരിക്കുന്നതിനെതിരെ നേരത്തെ തന്നെ സുപ്രീംകോടതി രൂക്ഷമായി പ്രതികരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

ഫാദര്‍ റോബിന്റെ ഹര്‍ജി തള്ളി - The Political Editor