• Home
  • latest news
  • കേരളത്തിലെ പി.ജി ഡോക്ടർമാർ ഇന്ന് 12 മണിക്കൂർ പണിമുടക്കും

കേരളത്തിലെ പി.ജി ഡോക്ടർമാർ ഇന്ന് 12 മണിക്കൂർ പണിമുടക്കും

കേരളത്തിലെ പി.ജി ഡോക്ടർമാർ ഇന്ന് 12 മണിക്കൂർ പണിമുടക്കും. കൊവിഡ് ഡ്യൂട്ടിയും അത്യാഹിത വിഭാഗങ്ങളെയും ഒഴിവാക്കിയാണ് സമരം. സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിൽ നിന്ന് കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിനാൽ പഠനം പ്രതിസന്ധിയിലായതാണ് പ്രധാന വിഷയം.

സ്റ്റൈപ്പൻഡ് വർധനവ് നടപ്പാക്കാത്തത്, സീനിയർ റസിഡൻസി സീറ്റുകളുടെ കുറവ് എന്നിവയും സമരത്തിൽ ഉന്നയിക്കുന്നു. തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിനാണ് തീരുമാനം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായി പിജി ഡോക്ടർമാർ നടത്തിയ ചർച്ച ഇന്നലെ പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

കേരളത്തിലെ പി.ജി ഡോക്ടർമാർ ഇന്ന് 12 മണിക്കൂർ പണിമുടക്കും - The Political Editor