അശാസ്ത്രീയ ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനായി കേരള ഹൈക്കോടതി മാറ്റി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ബുധനാഴ്ച തീരുമാനമെടുക്കുന്നുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാണിച്ചു.

സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങള്‍ അറിഞ്ഞിട്ട് ഹര്‍ജി പരിഗണിക്കാമെന്ന് സിംഗിള്‍ ബഞ്ച് നിലപാടെടുത്തു. അതേ സമയം സര്‍ക്കാര്‍ തീരുമാനത്തില്‍ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹര്‍ജിക്കാരോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.













