തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ആറ്റിങ്ങൽ മടവൂർ സ്വദേശി സന്ദീപാണ് അറസ്റ്റിലായത്. പോക്സോ കേസുകളില്‍ പ്രതിയാണ് സന്ദീപ്. ജൂലായ് 30 നായിരുന്നു സംഭവം. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിക്കാനായി എത്തിയ ഭിന്നശേഷിക്കാരിയായ യുവതി ആഹാരം
വാങ്ങാനായി പുറത്തുപോയപ്പോൾ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തിരിച്ചെത്തിയ യുവതിയുടെ വസ്ത്രങ്ങള്‍ കീറിയതും ദേഹത്തു രക്തവും കണ്ട വാർഡിലുളളവർ ഡോക്ടർമാരെ വിവരം അറിയിക്കുകയും പിന്നീട് പോലീസ് എത്തി നടപടി സ്വീകരിക്കുകയും ആയിരുന്നു. വൈദ്യപരിശോധനയിൽ ലൈഗിക പീഡനം നടന്നുവെന്ന് തെളിഞ്ഞതിന് പിന്നാലെ കേസ് എടുത്തു.













