Categories
latest news

അറസ്റ്റ്‌ തടയാന്‍ രാജ്‌ കുന്ദ്ര മുംബൈ പോലീസിന്‌ കൊടുത്ത കൈക്കൂലി ഭീമം….ഒളിവിലുള്ള കൂട്ടുപ്രതിയുടെ ഇ-മെയിലില്‍ ഞെട്ടിക്കുന്ന സത്യം

നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ വ്യവസായി രാജ്‌ കുന്ദ്രെയുടെ കൂട്ടു പ്രതിയായ യാഷ്‌ താക്കൂര്‍ മഹാരാഷ്ട്ര ആന്റി കറപ്‌ഷന്‍ ബ്യൂറോയ്‌ക്ക്‌ ഒളിവിലിരുന്ന്‌ അയച്ചിരിക്കുന്ന ഇ-മെയില്‍ വെളിപ്പെടുത്തിയത്‌ രാജ്‌ കുന്ദ്രെയുടെ ചില നീക്കങ്ങള്‍. താന്‍ പിടിക്കപ്പെടാതിരിക്കാന്‍ 25 ലക്ഷം രൂപയാണ്‌ കുന്ദ്രെ മുംബൈ പോലീസിന്‌ നല്‍കിയതെന്നാണ്‌ യാഷ്‌ താക്കൂര്‍ വെളിപ്പെടുത്തുന്നത്‌. പൊലീസ്‌ തന്നോടും 25 ലക്ഷം ചോദിച്ചതായും താക്കൂര്‍ പറയുന്നു. താക്കൂറിന്റെ നാല്‌ ഇ-മെയിലുകളാണ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോയ്‌ക്ക്‌ കിട്ടിയിട്ടുള്ളത്‌. ഇവ താന്‍ ഏപ്രിലില്‍ തന്നെ മുംബൈ പോലീസ്‌ കമ്മിഷണര്‍ക്ക്‌ അയച്ച്‌ നടപടി ആവശ്യപ്പെട്ടിരുന്നു എന്നും താക്കൂര്‍ പറയുന്നു. പ്രതിദിനം 20,000 രൂപയ്‌ക്കാണ്‌ അശ്ലീല വീഡിയോ ഷൂട്ടിങിന്‌ ഒരു ബംഗ്ലാവ്‌ രാജ്‌ കുന്ദ്രെ വാടകയ്‌ക്ക്‌ എടുത്തിരുന്നത്‌. ഭോജ്‌്‌പുരി, മറാത്തി സിനിമകള്‍ ഷൂട്ട്‌ ചെയ്യാന്‍ എന്ന്‌ പറഞ്ഞാണ്‌ കെടിട ഉടമയോട്‌ വാടകയ്‌ക്ക്‌ എടുത്തതെന്നും പൊലീസ്‌ പറയുന്നു.
അറസ്റ്റിലായ രാജ്‌ കുന്ദ്രെയുടെ റിമാന്‍ഡ്‌ കാലാവധി ഇന്നാണ്‌ അവസാനിക്കുന്നത്‌.

Spread the love
English Summary: WHAT WAS THE CONTENT OF EMAIL SEND BY YASH TAKUR TO MAHARASHTRA ANT CORRUPTION BUREAU

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick