ലോകത്തിലെ പ്രമുഖ കളിപ്പാട്ട നിര്‍മ്മാണക്കമ്പനിയെ റിലയന്‍സ് സ്വന്തമാക്കിയത് കഴിഞ്ഞ വര്‍ഷം കൊവിഡ് കത്തിക്കയറി നില്‍ക്കുമ്പോഴാണ്. ഇന്ത്യയില്‍ മഹാമാരിക്കാലത്ത് ലാഭക്കൊയ്‌ത്ത് നടത്തിയ കമ്പനിയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് റിട്ടെയില്‍. വെറും ഒറ്റ ക്വാര്‍ട്ടറില്‍ 30 കോടിയായിരുന്നു ലാഭം. ഇപ്പോള്‍ വീണ്ടും ഈ ബഹുരാഷ്ട്രഭീമന്‍ മറ്റൊരു കമ്പനിയെ വിഴുങ്ങിയിരിക്കുന്നു.
ഡാറ്റാ സേവനങ്ങളും കോള്‍ സെന്റര്‍ സേവനവും നല്‍കുന്ന പ്രമുഖ ഡിജിറ്റള്‍ സേവന ബ്രാന്‍ഡായ ജസ്റ്റ് ഡയല്‍- നെയാണ് റിലയന്‍സ് റീട്ടെയില്‍ വാങ്ങിയിരിക്കുന്നത്. 3,497 കോടി രൂപയ്‌ക്കാണ് കച്ചവടം ഉറപ്പിച്ചത്.
25 വര്‍ഷം പഴക്കമുളള കമ്പനിയാണ് just dial. ഓരോ മൂന്ന് മാസത്തിലും 13 കോടിയോളം സന്ദര്‍ശകര്‍ ഈ വിവരദാന കമ്പനിക്കുണ്ട്. മൂന്ന് കോടിയില്‍പരം ലിസ്റ്റിങ്ങിലുള്ള ഡാറ്റാ ബേസും ഉണ്ട്. ജസ്‌റ്റ് ഡയിലിന്റെ കോടിക്കണക്കായ മര്‍ച്ചന്റ് ഡാറ്റാ ബേസ് ഇനി റിലയന്‍സിന്റെ കച്ചവടത്തിന് ഏറെ സഹായകമാകും.
റിലയന്‍സ് റീട്ടെയിലിന്റെ ഡയറക്ടര്‍ മുകേഷിന്റെ മകളായ ഇഷ അംബാനിയാണ്. അവര്‍ നല്‍കുന്ന വിവരം പ്രകാരം കമ്പനിയുടെ 46 ശതമാനം ഓഹരികള്‍ റിലയന്‍സ് വാങ്ങി. മറ്റൊരു 26 ശതമാനത്തിനായി ഓപ്പണ്‍ ഓഫര്‍ ഉണ്ട്.