Categories
latest news

ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ വിയോഗം:രാഹുല്‍ ഗാന്ധി, മെഹബൂബ മുഫ്‌തി, പിണറായി വിജയന്‍ എന്നിവര്‍ അനുശോചിച്ചു

മാവോയിസ്‌റ്റായി മുദ്രകുത്തി യു.എ.പി.എ.പ്രകാരം ജയിലില്‍ അടയ്‌ക്കപ്പെട്ട്‌ വിചാരണയിലിരിക്കെ ആശുപത്രിയില്‍ അന്തരിച്ച ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ വിയോഗത്തില്‍ കോണ്‍ഗ്രസ്‌നേതാവ്‌ രാഹുല്‍ ഗാന്ധി അനുശോചിച്ചു. സ്വാമി മാനുഷികപരിഗണനയും നീതിയും അര്‍ഹിച്ചിരുന്നുവെന്ന്‌ രാഹുല്‍ ട്വീറ്റ്‌ ചെയ്‌തു.
സ്റ്റാന്‍ സ്വാമി എന്ന 84-കാരനായ ട്രൈബല്‍ ആക്ടീവിസ്റ്റിന്റെ മരണം അസ്വസ്ഥമാക്കിയെന്നും ഞെട്ടിച്ചുവെന്നും ജമ്മു-കാശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബ മുഫ്‌തി ട്വിറ്ററില്‍ കുറിച്ച അനുശോചനത്തില്‍ പറഞ്ഞു. ദയാരഹിതമായ ഭരണകൂടം അദ്ദേഹത്തിന്റെ മാന്യത നല്‍കിയില്ല. രക്തക്കറ ഭരണകൂടത്തിന്റെ കൈകളില്‍ പുരണ്ടിരിക്കുന്നു–മെഹബൂബ പറഞ്ഞു.

സ്റ്റാന്‍സ്വാമിയുടെ വിയോഗത്തില്‍ അഗാധമായി ദുഖിക്കുന്നതായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജീവിതകാലം മുഴുവന്‍ അധസ്ഥിതര്‍ക്കു വേണ്ടി പോരാടിയ ഒരു വ്യക്തി കസ്‌റ്റഡിയില്‍ മരണപ്പെടേണ്ടിവന്നു എന്നത്‌ ഏറ്റവും അനീതിയാണ്‌. നമ്മുടെ ജനാധിപത്യത്തില്‍ നീതിയെ പരിഹസിക്കുന്ന ഇത്തരം അവസ്ഥയ്‌ക്ക്‌ ഒരു സ്‌്‌്‌ഥാനവും ഇല്ല–പിണറായിയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു

thepoliticaleditor
Spread the love
English Summary: rahul gandhi, mehabooba mufthi, pinarayi vijayan condols in the death of stan swamy

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick