Categories
latest news

ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ പേരുകള്‍…സുപ്രീംകോടതിയിലെ വിവാദ സ്‌ത്രീയുടെയും ഫോണ്‍ ചോര്‍ത്തിയെന്ന്‌ ഫ്രഞ്ച്‌ മാധ്യമം

സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ നേരിട്ട ലൈംഗികപീഡന കേസിലെ ആരോപണത്തിലുള്‍പ്പെട്ട സുപ്രീംകോടതി ജീവനക്കാരിയുടെയും ഫോണുകള്‍ ചോര്‍ത്തിയിരുന്നുവെന്ന്‌ ഇതു സംബന്ധിച്ച്‌ വിവരങ്ങള്‍ പുറത്തു വിട്ട ഇന്ത്യന്‍ മാധ്യമം ദ്‌ വയര്‍ വെളിപ്പെടുത്തി. ഈ സ്‌ത്രീയുടെ മൂന്ന്‌ ഫോണുകള്‍ നിരീക്ഷിച്ചിരുന്നു.
കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ്‌ തന്ത്രജ്ഞന്‍ പ്രശാന്ത്‌ കിഷോര്‍ എന്നിവരുടെയും ഫോണുകള്‍ നിരീക്ഷണത്തിലായിരുന്നു എന്നും ദ്‌ വയര്‍ വെളിപ്പെടുത്തി.

പ്രശാന്ത്‌ കിഷോര്‍

ഫ്രാന്‍സിലെ മാധ്യമമായ ഫോര്‍ബിഡന്‍ സ്‌റ്റോറി മീഡിയയുടെ കയ്യിലാണ്‌ സുപ്രീംകോടതി ജീവനക്കാരിയുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട രേഖ ഉള്ളത്‌. ചീഫ്‌ ജസ്റ്റിസിനെക്കുറിച്ച്‌ സ്‌ത്രീ പരാതി ഉന്നയിച്ചതിനു ശേഷമാണ്‌ അവരുടെ ഫോണുകള്‍ നിരീക്ഷണവലയത്തിലായതെന്ന്‌ രേഖകളില്‍ തെളിയുന്നുണ്ട്‌. സ്‌ത്രീയുടെയും ഭര്‍ത്താവിന്റെയും രണ്ട്‌ സഹോദരന്‍മാരുടെയും ഉള്‍പ്പെടെ 11 ഫോണ്‍ നമ്പറുകള്‍ ഇപ്പോഴും വെളിപ്പടാത്ത അജ്ഞാത ഏജന്‍സി നിരീക്ഷിക്കാന്‍ തുടങ്ങി. ഒറ്റ കേസുമായി ബന്ധപ്പെട്ട്‌ ഇന്ത്യയില്‍ ഇത്രയേറെ ഫോണുകള്‍ ചോര്‍ത്താന്‍ ശ്രമിച്ചത്‌ ആദ്യമാണെന്നും ഫ്രഞ്ച്‌ മീഡിയ പറയുന്നു. സുപ്രീംകോടതി ജീവനക്കാരി ചീഫ്‌ ജസ്റ്റിസിനെതിരെ ഗുരുതരമായ ആരോപണം പരസ്യമായി ഉന്നയിച്ചതോടെയാണ്‌ അവര്‍ നിരീക്ഷണവലയിലായത്‌. രാജ്യസുരക്ഷയ്‌ക്ക്‌ ഭീഷണിയോ അടിയന്തിരാവസ്ഥയോ ഇല്ലാത്ത ഘട്ടത്തില്‍ പോലും ഫോണ്‍ ചോര്‍ത്തല്‍ നടത്തുന്നു എന്നതിന്‌ ഉദാഹരണമായിട്ടാണ്‌ ഈ സംഭവം മാധ്യമം എടുത്തു കാണിക്കുന്നത്‌.

thepoliticaleditor
രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ മാത്രമല്ല മമത ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക്‌ ബാനര്‍ജി, ബി.ജെ.പി. മന്ത്രിസഭയില്‍ ഇപ്പോഴത്തെ ഐ.ടി. മന്ത്രി അശ്വിനി വൈഷ്‌ണവിന്റെ പേരും ഫോണ്‍ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുണ്ട്‌. ഇലക്ഷന്‍ തന്ത്രജ്ഞന്‍ പ്രശാന്ത്‌ കിഷോര്‍, മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ അശോക്‌ ലവാസ എന്നിവരുടെ പേരുകളും ഉണ്ട്‌.

Spread the love
English Summary: more stores of phone halking reveals

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick