Categories
kerala

ലക്ഷദ്വീപിലേക്ക്‌ എം.പി.മാര്‍ക്ക്‌ പോകാന്‍ അനുമതി നിഷേധിച്ച്‌ ഭരണകൂടം, വീണ്ടും പ്രകോപനമായി 151 ജീവനക്കാരെ പിരിച്ചുവിട്ടു

ലക്ഷദ്വീപ്‌ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ്‌ എം.പി.മാരായ ഹൈബി ഈഡനും ടി.എന്‍.പ്രതാപനും നല്‍കിയ അപേക്ഷ ദ്വീപ്‌ ഭരണകൂടം നിരാകരിച്ചു. ഇവര്‍ വന്നാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന്‌ കാണിച്ചാണ്‌ പ്രവേശനാനുമതി നിഷേധിച്ചത്‌. ദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കാര നടപടികള്‍ക്കെതിരെ രോഷം പടരുന്ന പശ്ചാത്തലത്തില്‍ അതിന്‌ ഐക്യദാര്‍ഢ്യവുമായിട്ടാണ്‌ കേരളത്തിലെ പാര്‍ലമെന്റംഗങ്ങള്‍ വസ്‌തുതകള്‍ മനസ്സിലാക്കാനായി യാത്രയ്‌ക്ക്‌ അനുമതി ചോദിച്ചത്‌.
മറ്റൊരു പ്രകോപനം സൃഷ്ടിച്ചുകൊണ്ട്‌ ദ്വീപിലെ 151 താല്‍ക്കാലിക ജീവനക്കാരെ ഭരണകൂടം പിരിച്ചുവിട്ടു. വിവിധ സര്‍ക്കാര്‍ വകുപ്പിലെ താല്‍ക്കാലിക നിയമനം നേടിയവരാണിവര്‍. സാമ്പത്തിക സ്ഥിതി മോശമായതിനാലാണ്‌ പിരിച്ചുവിടലെന്നാണ്‌ വിശദീകരണം.

Spread the love
English Summary: lakshadweep administraton denied permit to visit dweep for two congress mps

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick