Categories
kerala

അധിക പ്രസവങ്ങള്‍ ക്രൈസ്‌തവതത്വത്തിന്റെ ഭാഗമാണെന്ന്‌ പാലാ ബിഷപ്പ്‌

കൂടുതല്‍ കുട്ടികളെ ജനിപ്പിക്കലും അത്തരം കുടുംബങ്ങളെ പ്രോല്‍സാഹിപ്പിക്കലും ക്രൈസ്‌തവ തത്വങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്ന്‌ തീരുമാനം പ്രഖ്യാപിച്ച പാലാ ബിഷപ്പ്‌. തീരുമാനത്തില്‍ നിന്നും പിറകോട്ടില്ല. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പാലാ രൂപത പ്രഖ്യാപിച്ച പദ്ധതി വന്‍ വിവാദം ഉയര്‍ത്തിയിരിക്കയാണ്‌.

കുടുംബവര്‍ഷം 2021 ആചരണത്തോട് അനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഇക്കാര്യം പ്രഖ്യാപിച്ചത്.

thepoliticaleditor

രണ്ടായിരത്തിനു ശേഷം വിവാഹിതരായ, അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് പാലാ രൂപത ഫാമിലി അപോസ്തലേറ്റ് വഴി പ്രതിമാസം 1,500 രൂപ സാമ്പത്തിക സഹായം, ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം, ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലായിലെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കും എന്നിങ്ങനെയാണ് കുടുംബവര്‍ഷം ലഘുലേഖയില്‍ പറഞ്ഞിരിക്കുന്നത്.

Spread the love
English Summary: ENCOURAGE MORE BIRTH IS A PART OF CHRISTIAN LIFE PHILOSOPHY SAYS PALA BISHOP

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick