Categories
latest news

അതിര്‍ത്തി ശക്തിപ്പെടുത്താന്‍ ചൈന തിബറ്റന്‍ യുവാക്കളെ സൈന്യത്തില്‍ റിക്രൂട്ട് ചെയ്യുന്നു

ഒരോ തിബറ്റന്‍ കുടുംബത്തില്‍ നിന്നും ഒരു സൈനികന്‍ എന്ന പദ്ധതി നടപ്പാക്കി യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സൈനിക സന്നാഹം ശക്തമാക്കാന്‍ ചൈന തുടക്കം കുറിക്കുന്നതായി വാര്‍ത്ത. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലേക്ക് തിബറ്റന്‍ കുടുംബത്തിലെ ഒരംഗം എന്നത് നിര്‍ബന്ധമാക്കാനാണ് തീരുമാനം. ചൈനയോട് കൂറുള്ളയാളാണോ എന്ന പരിശോധനയ്ക്ക്ു ശേഷം മാത്രമേ സൈന്യത്തിലേക്ക് എടുക്കുകയുള്ളൂ. ചൈനീസ് ഭാഷ നന്നായി പഠിച്ച് മനസ്സിലാക്കുകയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ പരമാധികാരം അംഗീകരിക്കുകയും വേണം.

ലഡാക്കിലും അരുണാചലിലും ഉള്ള അതിര്‍ത്തികളില്‍ കാലാവസ്ഥയെ അതിജീവിക്കാന്‍ ശേഷിയുള്ള സൈനികരെ വിന്യസിച്ച് ശക്തിയാര്‍ജ്ജിക്കുന്നതിന്റെ ഭാഗമാണ് ഈ തിബറ്റന്‍ റിക്രൂട്ട്‌മെന്റ് എന്ന് ഇന്‍ഡ്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. തിബറ്റിലെ യുവാക്കള്‍ക്ക് ഹിമാലയന്‍ അതിര്‍ത്തിയിലെ കാലാവസ്ഥയില്‍ അസ്വസ്ഥത ഉണ്ടാവില്ല. കഴിഞ്ഞ വര്‍ഷം ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ ഉണ്ടായ സൈനിക നീക്കത്തില്‍ പങ്കെടുത്ത ചൈനീസ് പട്ടാളത്തിന് കാലാവസ്ഥ ഒരു പ്രശ്‌നം ആയിരുന്നു. മാസങ്ങള്‍ നീണ്ട സേനാവിന്യാസം പട്ടാളക്കാര്‍ക്ക് കഠിനമായിരുന്നു. ചൈന സൈനികരെ ഇടവിട്ട് മാറ്റിക്കൊണ്ടിരിക്കുകയാണ് ചെയ്തത്. അതിര്‍ത്തിയില്‍ സ്ഥിരം സൈനികരെ നിയോഗിക്കുന്നതിന്റെ ഭാഗമായാണ് ടിബറ്റന്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കം.

thepoliticaleditor
Spread the love
English Summary: china recruits tibettan youths in army for permanent diployment along line of actual control

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick