Categories
latest news

ഒരു ഇന്ത്യന്‍ “നിര്‍മിത” വസ്‌തു ഇപ്പോള്‍ ലോകത്തിലെ നൂറിലേറെ രാജ്യങ്ങളില്‍ ഉണ്ട്‌…!

മെയ്‌ക്ക്‌ ഇന്‍ ഇന്‍ഡ്യ എന്നത്‌ കേന്ദ്രസര്‍ക്കാരിന്റെ ഒരു മുദ്രാവാക്യമാണ്‌. എന്നാല്‍ ഇന്ന്‌ നൂറിലേറെ രാജ്യങ്ങളില്‍ പ്രചരിക്കുന്ന ഒരു ഇന്ത്യന്‍ സാധനത്തെ പറ്റി ഓര്‍മിക്കുമ്പോള്‍ കരുതലാണ്‌ എല്ലാവര്‍ക്കും വേണ്ടതെന്ന്‌ നമ്മോട്‌ സൂചിപ്പിക്കുന്നത്‌ മറ്റാരുമല്ല ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ആണ്‌.

കൊവിഡിന്റെ ഡെല്‍റ്റ വേരിയന്റ്‌ ലോകത്തിലെ നൂറിലേറെ രാജ്യങ്ങളില്‍ ശക്തമായി സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്നും ഈ സാഹചര്യം വളരെ അപകടകരമാണെന്നും ഡയറക്ടര്‍ ജനറല്‍ ഡോ. ട്രെഡോസ്‌ ആന്‍തം ഗബ്രയേസസ്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കയാണ്‌. ലോകത്ത്‌ ഡെല്‍റ്റ വകഭേദം ഉല്‍ഭവിച്ചത്‌ ഇന്ത്യയിലാണ്‌. കൊവിഡില്‍ ഏറ്റവും മാരക ശേഷിയുള്ള വകഭേദമാണ്‌ ഡെല്‍റ്റ.
അടുത്ത വര്‍ഷം ഈ മാസമാകുമ്പോഴേക്കും ലോകത്തെ 70 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കേണ്ടത്‌ അ്‌ത്യാവശ്യമാണെന്നും ഡോ. ഗബ്രയേസസ്‌ പറഞ്ഞു. ലോകത്ത്‌ ഇപ്പോള്‍ ആകെ വിതരണം ചെയ്‌ത വാക്‌സിനുകളില്‍ ദരിദ്ര രാജ്യങ്ങള്‍ക്ക്‌ ലഭിച്ചത്‌ വെറും രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Spread the love
English Summary: an-indian-born varient now indicates above 100 countries says who

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick