Categories
latest news

മഹാരാഷ്ട്രയില്‍ പ്രളയ മഴയില്‍ മരണം 213, 100 ഗ്രാമങ്ങള്‍ മുങ്ങി

മഹാരാഷ്ട്രയില്‍ കൊവിഡിനു പുറമേ മഴപ്രളയവും മരണം വിതയ്‌ക്കുന്നു. ബുധനാഴ്‌ച വരെ മരണം 213 ആയി. റായിഗഢ്‌ ജില്ലയിലെ 100 ഗ്രാമങ്ങള്‍ പ്രളയജലത്തില്‍ മുങ്ങി. കൊങ്കണ്‍ മേഖലയില്‍ കനത്ത നാശനഷ്ടമാണു സംഭവിച്ചിരിക്കുന്നത്‌. സത്താറയിലാണ്‌ ഏറ്റവും അധികം മരണം. മുംബൈ, പൂനെ എന്നിവിടങ്ങളിലും മഴക്കെടുതിയില്‍ മരണങ്ങള്‍ ഉണ്ട്‌. വാര്‍ധ, അകോള ജില്ലകളിലും മരണം ഉണ്ടായി. റായ്‌ഗഢിലെ മഹാഡ്‌ ടൗണില്‍ 25 അടി ഉയരത്തിലാണ്‌ വെള്ളം കയറിയത്‌. 103 ഗ്രാമങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്‌.

സത്താറ ജില്ലയിലെ ഹില്‍ സ്റ്റേഷനായ മഹാബലേശ്വറില്‍ 530 മില്ലീമീറ്ററും, പൊളാദ്‌പൂരില്‍ 575 മില്ലീ മീറ്ററും മഹാഡില്‍ 383 മി.മീറ്ററും മഴ പെയ്‌തു. കൊങ്കണ്‍ മേഖലയിലെ റായ്‌ഗഢിലാണ്‌ ഈ പ്രദേശങ്ങള്‍.

റായ്‌ഗഢ്‌, സത്താറ, രത്‌നഗിരി ജില്ലകളിലെ മിക്കവാറും മരണം മണ്ണിടിച്ചില്‍ മൂലമാണ്‌. കോലാപ്പൂര്‍, സങ്‌ഗ്ലി ജില്ലകളിലും പ്രളയം ഉണ്ട്‌. സഹ്യാദ്രി മേഖലയില്‍ വന്‍ മഴയാണ്‌. ഇതു മൂലം സത്താറ, സങ്‌ഗ്ലി, കോലാപൂര്‍ മേഖലയിലെ നദികളില്‍ ജലനിരപ്പുയര്‍ന്നു .ജനത്തെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുന്നു.

കൊയ്‌ന അണക്കെട്ട്‌ തുറന്നു വിടേണ്ടി വന്നതു മൂലം സങ്‌ഗ്ലി നഗരത്തിലും സമീപ ഗ്രാമങ്ങളിലും വെള്ളം കയറിയിരിക്കുന്നു. 349 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്‌. കോലാപൂരില്‍ നിന്നും 216 പേരെയും സങ്‌ഗ്ലിയില്‍ നിന്നും 74 പേരെയും സത്താറയില്‍ നിന്നും 29 പേരെയും റായ്‌ഗഢില്‍ നിന്നും 14 പേരെയും രത്‌നഗിരിയില്‍ നിന്നും 16 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.

thepoliticaleditor
Spread the love
English Summary: aharashtra flood 213 persons died

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick