• Home
  • latest news
  • കുതിരാൻ തുരങ്കങ്ങളിൽ തൃശൂർ ഭാഗത്തേക്കുള്ള പാത തുറന്നു

കുതിരാൻ തുരങ്കങ്ങളിൽ തൃശൂർ ഭാഗത്തേക്കുള്ള പാത തുറന്നു

പാലക്കാട്-തൃശൂ‌ർ ദേശീയപാതയിലെ കുതിരാൻ തുരങ്കങ്ങളിൽ തൃശൂർ ഭാഗത്തേക്കുള്ള ഇടത്തെ പാത യാത്രയ്‌ക്കായി തുറന്നു കൊടുത്തു. കുതിരാൻ മലയിൽ നി‌ർമ്മിച്ച ഇരട്ട തുരങ്കങ്ങളിൽ ഒന്നാണ് ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കി തുറന്നുകൊടുത്തത്. രണ്ടാം തുരങ്കം പൂർത്തിയായ ശേഷം ഔദ്യോഗിക ഉദ്ഘാടനമുണ്ടാകും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗ‌‌ഡ്കരി ശനിയാഴ്ച തന്നെ തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ അനുമതി നൽകുകയായിരുന്നു.അതേസമയം തുരങ്കപാത തുറക്കുന്നതിനെക്കുറിച്ച് സംസ്ഥാനത്തെ അറിയിച്ചിരുന്നില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് വിവാദത്തിനില്ലെന്നും തുരങ്കപാത തുറക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും മന്ത്രി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

കുതിരാൻ തുരങ്കങ്ങളിൽ തൃശൂർ ഭാഗത്തേക്കുള്ള പാത തുറന്നു - The Political Editor