• Home
  • social media
  • പുല്‍വാമ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഭീകരനെ സുരക്ഷാസേന വധിച്ചു

പുല്‍വാമ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഭീകരനെ സുരക്ഷാസേന വധിച്ചു

പുൽവാമാ ഭീകരാക്രമണത്തിന്റെ മുഖ്യ ബുദ്ധികേന്ദ്രങ്ങളിലൊരാളുമായ മുഹമ്മദ് ഇസ്‌മയീൽ എന്ന ലംബുവിനെയും മറ്റൊരു ഭീകരനെയും സുരക്ഷാ സേന വധിച്ചു. പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിലായിരുന്നു മരണം. കൊടും ഭീകരൻ മസൂദ് അസറിന്റെ മരുമകനാണ് ലംബു. ജമ്മു കാശ്‌മീരിലെ ജയ്‌ഷെ മുഹമ്മദ് കമാന്ററായിരുന്നു ഇയാൾ. 2017 ജനുവരിയിൽ ഇന്ത്യയിലെത്തിയ ഇയാൾ ഇവിടെ ഒളിച്ചുതാമസിച്ച് ഓരോ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. മുൻപ് ബുഡ്ഗാമിൽ സുരക്ഷാ സേനയുമായുള‌ള ഏറ്റുമുട്ടലിൽ ഇയാൾ പങ്കെടുത്തതായാണ് വിവരം. താലിബാന് വേണ്ടി ഇയാൾ അഫ്ഗാനിൽ പോയിട്ടുള‌ളതായും വിവരമുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *

പുല്‍വാമ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഭീകരനെ സുരക്ഷാസേന വധിച്ചു - The Political Editor