റിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണജേതാക്കളായ അര്‍ജന്റീനയെ തോല്‍പിച്ച് ഇന്ത്യ ഹോക്കിയില്‍ ആധിപത്യം കാട്ടി ക്വാര്‍ട്ടറിലേക്ക് കടന്നു. കളിയില്‍ ഉടനീളം മേല്‍ക്കൈ ഉണ്ടായിരുന്ന ഇന്ത്യ 3-1 നാണ് ജേതാക്കളായത്. വരുണ്‍കുമാര്‍, വിവേക് പ്രസാദ്, ഹംറാന്‍പ്രീത് സിങ് എന്നിവര്‍ ഇന്ത്യന്‍ സ്‌കോറര്‍മാരായി. ഇപ്പോള്‍ ഇന്ത്യയ്‌ക്ക് ആകെ 9 പോയിന്റുകള്‍ ഉണ്ട്. മൂന്നാം സ്ഥാനത്തുള്ള സ്‌പെയിനിനെക്കാള്‍ അഞ്ച് പോയിന്റ് കൂടുതലാണിത്.













