• Home
  • latest news
  • രാജ്‌ കുന്ദ്രയുടെ മുഖത്തു നോക്കി ശില്‍പ ഷെട്ടി എന്ന തനി ഭാര്യയുടെ ആ ചോദ്യം…

രാജ്‌ കുന്ദ്രയുടെ മുഖത്തു നോക്കി ശില്‍പ ഷെട്ടി എന്ന തനി ഭാര്യയുടെ ആ ചോദ്യം…

അശ്ലീലവീഡിയോ ചിത്രങ്ങളുടെ പേരില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ചും പിന്നീട് പൊട്ടിക്കരഞ്ഞും ഭാര്യയും ബോളിവുഡ് നടിയുമായി ശില്‍പ്പാഷെട്ടി തന്റെ വൈകാരിക അസ്വസ്ഥത പ്രകടിപ്പിച്ചതായി റിപ്പോർട്. കുടുംബത്തിന്റെ മാന്യത കളയുന്ന ഈ പണിക്ക് എന്തിന് പോയെന്നായിരുന്നു പൊട്ടിത്തെറിച്ചുകൊണ്ട് ശില്‍പ ഷെട്ടി ചോദിച്ചത്. ‘നമുക്ക് എല്ലാം ഇവിടെയുണ്ട്. എന്തായിരുന്നു ഇതിന്റെ ആവശ്യം?’ തെളിവ് ശേഖരണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിച്ചപ്പോഴാണ് രാജ് കുന്ദ്രയോട് ശില്‍പ ഷെട്ടി ചോദ്യങ്ങൾ ഉയർത്തിയത്.

ക്രൈംബ്രാഞ്ച് ശില്‍പ ഷെട്ടിയേയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കുന്ദ്ര നീലച്ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്ന ഹോട്ട്‌ഷോട്ട്‌സ് എന്ന ആപുമായി തനിക്ക് ബന്ധമില്ലെന്ന് ശില്‍പ്പാ ഷെട്ടി പറഞ്ഞു. ചോദ്യം ചെയ്യലിനിടയില്‍ പലപ്പോഴും ശില്‍പ്പാഷെട്ടി പൊട്ടിക്കരഞ്ഞതായും ക്രൈംബ്രാഞ്ച് പറയുന്നു. ശില്‍പാ ഷെട്ടിക്ക് കേസുമായി ബന്ധമില്ലാത്തതിനാല്‍ ഇനി ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

രാജ്‌ കുന്ദ്രയുടെ മുഖത്തു നോക്കി ശില്‍പ ഷെട്ടി എന്ന തനി ഭാര്യയുടെ ആ ചോദ്യം... - The Political Editor