• Home
  • kerala
  • “കമ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടത്തിന്റെ ഭാഗം…”

“കമ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടത്തിന്റെ ഭാഗം…”

സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ നിയമസഭ കൈയാങ്കളി കേസിലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്നെന്നും കേസില്‍ വിചാരണ നേരിടുമെന്നും മന്ത്രി വി.ശിവന്‍കുട്ടി. കമ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടത്തിന്റെ ഭാഗമായി നിരവധി കേസുകള്‍ നേരിട്ടും വിചാരണയിലൂടെ ശിക്ഷ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ശിവന്‍കുട്ടി. തങ്ങളുടെ നിലപാട് വിചാരണ കോടതിയില്‍ ബോധിപ്പിക്കും. സുപ്രീം കോടതിയില്‍ നിന്ന് മന്ത്രി എന്ന പദവി സംബന്ധിച്ച് പ്രത്യേക നിരീക്ഷണം ഒന്നും ഉണ്ടായിട്ടില്ലെന്നും അതിനാല്‍ രാജിയുടെ ആവശ്യമില്ലെന്നും ശിവന്‍കുട്ടി.

അതേസമയം, സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി രാജിവക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

"കമ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടത്തിന്റെ ഭാഗം..." - The Political Editor