• Home
  • latest news
  • മോദിയുടെ കണ്ണിലുണ്ണിക്ക്‌ പുതിയ നിയോഗം…

മോദിയുടെ കണ്ണിലുണ്ണിക്ക്‌ പുതിയ നിയോഗം…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കണ്ണിലുണ്ണിയാണ്‌ ഗുജറാത്തില്‍ നിന്നുള്ള ഐ.പി.എസ്‌. ഓഫീസര്‍ രാകേഷ്‌ അസ്‌താന. അദ്ദേഹത്തെ വിരമിക്കാന്‍ പോലും വിടില്ല മോദി.

അതിര്‍ത്തി സുരക്ഷാ സേന(ബി.എസ്.എഫ്.) ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താനയെ ഡല്‍ഹി പോലീസ് കമ്മിഷണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഗുജറാത്ത് കേഡറില്‍നിന്നുള്ള 1984 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അസ്താനയെ വിരമിക്കാന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കേയാണ് ഡല്‍ഹി പോലീസ് കമ്മിഷണറായി നിയമിച്ചത്.

2019 ജനുവരിയില്‍ സി.ബി.ഐ. സ്‌പെഷല്‍ ഡയക്ടറായിരിക്കേ അന്നത്തെ മേധാവി അലോക് വര്‍മ്മയുമായി കൊമ്പ് കോര്‍ത്തതു വിവാദമായി. അസ്താനയെ സ്‌പെഷല്‍ ഡയറക്ടറായി നിയമിച്ചത് അലോക് വര്‍മ എതിര്‍ത്തിരുന്നു. തുടര്‍ന്ന് വര്‍മയ്‌ക്കൊപ്പം സി.ബി.ഐ.യില്‍ നിന്നു പുറത്തുപോയ അസ്താനയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി.) ഡയറക്ടര്‍ ജനറലായി നിയമിച്ചു, പിന്നീട് ബി.എസ.എഫ്.-ലും.

Leave a Reply

Your email address will not be published. Required fields are marked *

മോദിയുടെ കണ്ണിലുണ്ണിക്ക്‌ പുതിയ നിയോഗം... - The Political Editor