• Home
  • kerala
  • കുട്ടികളുടെ “കുട്ടി”യുടെ വിധി ഇന്ന്‌ കോടതി ബഞ്ചില്‍ !

കുട്ടികളുടെ “കുട്ടി”യുടെ വിധി ഇന്ന്‌ കോടതി ബഞ്ചില്‍ !

നിയമസഭാ കയ്യാങ്കളി കേസില്‍ കേരളത്തിന്റെ ഹര്‍ജിയില്‍ നാളെ സുപ്രീം കോടതി വിധിപറയും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ളവര്‍ പ്രതികളായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണം എന്ന ഹര്‍ജിയിലാണ് നാളെ കോടതി വിധിപറയുക.

രാവിലെ 10.30ന് സുപ്രീം കോടതി കേസില്‍ വിധിപറയും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ വാദം കേട്ട വേളയില്‍ ജഡ്ജിമാരുടെ ഭാഗത്തുനിന്ന് നിശിത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതികളായ ജനപ്രതിനിധികള്‍ വിചാരണ നേരിടേണ്ടതാണെന്ന് ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

വി. ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ. സദാശിവൻ, കെ. അജിത് എന്നിവർ ആണ് കേസിലെ പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *

കുട്ടികളുടെ "കുട്ടി"യുടെ വിധി ഇന്ന്‌ കോടതി ബഞ്ചില്‍ ! - The Political Editor