കര്‍ണാടകത്തിലെ പുതിയ മുഖ്യമന്ത്രിയായി ബി.ജെ.പി. തീരുമാനിച്ചിരിക്കുന്നത് ബസവരാജ് ബൊമ്മയ്-യെ. യെദ്യൂരപ്പ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയാണ് ബൊമ്മയ്. യെദ്യൂരപ്പയെ പോലെ തന്നെ ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള ആളാണ് ബസവരാജും. ഇതോടെ ലിംഗായത്തുകള്‍ക്ക് ഉണ്ടായ പ്രതിഷേധം തണുപ്പിക്കാനും അവരുടെ പിന്തുണ തുടര്‍ന്നും ലഭ്യമാക്കാനും ബി.ജെ.പി.ക്ക് കഴിഞ്ഞു. സത്യപ്രതിജ്ഞ നാളെ നടത്താനാണ് ധാരണ.
2008-ലാണ് ബസവരാജ് ബൊമ്മെയ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. രണ്ടു തവണ മുന്‍സിപ്പല്‍ കൗണ്‍സിലറും രണ്ടു തവണ എം.എല്‍.എ.യും ആയിരുന്നിട്ടുണ്ട് ബൊമ്മെയ്.













