• Home
  • kerala
  • കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പ്‌: പിടിയിലായ നാല്‌ പേരില്‍ മൂവരും സി.പി.എം. പ്രദേശിക നേതാക്കള്‍

കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പ്‌: പിടിയിലായ നാല്‌ പേരില്‍ മൂവരും സി.പി.എം. പ്രദേശിക നേതാക്കള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാനപ്പെട്ട നാല് പ്രതികൾ പിടിയിലായി. അയ്യന്തോളിലെ ഒരു ഫ്ളാറ്റിൽ നിന്നാണ് കേസിലെ ഒന്നാംപ്രതി സുനിൽകുമാ‌ർ, രണ്ടാം പ്രതി ബിജു, മറ്റ് രണ്ട് പ്രതികളായ ജിൽസ്, ബിജോയ് എന്നിവർ പിടിയിലായത്. അയ്യന്തോളിൽ തന്നെയുള‌ള സൂപ്പർ മാ‌ർക്കറ്റിൽ ഇവർ ഒന്നിച്ചുവന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതോടെ തൃശൂരിൽ തന്നെ ഇവരുണ്ടെന്ന് ഉറപ്പാക്കിയ പൊലീസ് ഇവരെ പിടിക്കുകയായിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു, പാർട്ടി അംഗമായ മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്, സൂപ്പർ മാർക്കറ്റിലെ അക്കൗണ്ടന്റ് റെജി അനിൽ, കിരൺ, ബിജോയ് എന്നിവരാണ് കേസിൽ പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *

കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പ്‌: പിടിയിലായ നാല്‌ പേരില്‍ മൂവരും സി.പി.എം. പ്രദേശിക നേതാക്കള്‍ - The Political Editor