• Home
  • kerala
  • അനന്യയുടെ പങ്കാളിയായിരുന്ന ജിജുവും ആത്മഹത്യ ചെയ്‌ത നിലയില്‍

അനന്യയുടെ പങ്കാളിയായിരുന്ന ജിജുവും ആത്മഹത്യ ചെയ്‌ത നിലയില്‍

ദിവസങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ സുഹൃത്ത് ജിജു ഗിരിജാ രാജിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശയായ ജിജു അനന്യയുടെ പങ്കാളിയായിരുന്നു. വൈറ്റിലയിലെ താമസസ്ഥലത്താണ് ജിജുവിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ജിജുയെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കൊച്ചിയിലെ ഫ്‌ളാറ്റിലാണ് ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്നത് എന്നറിയുന്നു.

ചൊവ്വാഴ്ച വൈകീട്ട് ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ അനന്യ തൂങ്ങി മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

അനന്യയുടെ പങ്കാളിയായിരുന്ന ജിജുവും ആത്മഹത്യ ചെയ്‌ത നിലയില്‍ - The Political Editor