സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുടെ സുഹൃത്ത് മൂന്ന് നിരത്തു സ്വദേശി റമീസ് വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച്ച കണ്ണൂര്‍ അഴീക്കോട് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. റമീസ് ഓടിച്ച ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കായിരുന്നു അപകടം. സംഭവസ്ഥലത്ത് എത്തിയവരാണ് റമീസിനെ ആശുപത്രിയിലെത്തിച്ചത്. ബൈക്ക് അമിത വേഗത്തിലായിരുന്നു എന്നും പറയുന്നു.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് റമീസിനെ ചോദ്യം ചെയ്യുകയും ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റ്ംസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. റമീസിനെ ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റംസ് നോട്ടീസ് നല്‍കിയിരിക്കയായിരുന്നു. അടുത്ത ദിവസം ഹാജരാകാനിരിക്കെയാണ് അപകടം എന്നതിനാല്‍ ഇതില്‍ കസ്റ്റംസ് ദുരൂഹത സംശയിക്കുന്നുണ്ട്.













