• Home
  • latest news
  • രാജ് കുന്ദ്ര നടിമാരെ ഉപയോഗിക്കുന്നത്‌ ഇങ്ങനെ…പരാതി നൽകിയ നടിയുടെ തുറന്ന വെളിപ്പെടുത്തൽ…

രാജ് കുന്ദ്ര നടിമാരെ ഉപയോഗിക്കുന്നത്‌ ഇങ്ങനെ…പരാതി നൽകിയ നടിയുടെ തുറന്ന വെളിപ്പെടുത്തൽ…

നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ വ്യവസായി രാജ്‌ കുന്ദ്രെയുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ കുന്ദ്രെയുടെ വലയില്‍ വീണ്‌ അപമാനിതയായ ഒരു നടി നടത്തിയ വെളിപ്പെടുത്തലുകള്‍ ഭീതിജനകമാണ്‌. മുംബൈക്ക്‌ പുറത്തുള്ളവരാണ്‌ എല്ലാ നടിമാരും. സിനിമയിലേക്കെന്നും പറഞ്ഞ്‌ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ആദ്യം സാധാരണ രീതിയിലുള്ള ചില രംഗങ്ങളാണ്‌ ഷൂട്ട്‌ ചെയ്യകുയെന്നും പിന്നീട്‌ തുറന്ന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയുമാണ്‌ ചെയ്യുക എന്നുമാണ്‌ കുന്ദ്രെയെപ്പറ്റി പരാതിയുമായി മുന്നോട്ടു വന്ന നടി വെളിപ്പെടുത്തുന്നത്‌.

ഒപ്പിട്ട കരാര്‍ വെച്ചാണ്‌ ഭീഷണിപ്പെടുത്തുക. ഷൂട്ടിങ്‌ ഇടയ്‌ക്ക്‌ നിന്നു പോയാല്‍ മുഴൂവന്‍ നഷ്ടവും നടി നല്‍കണം എന്ന്‌ കരാറില്‍ വ്യവസ്ഥ വെക്കും. ഒരു മോഡല്‍ മുംബൈ പോലീസിന്‌ നല്‍കിയ മൊഴിയില്‍ പറയുന്നത്‌. ഷൂട്ടിങില്‍ പറയുന്ന നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പത്ത്‌ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്ന്‌ കരാറില്‍ വ്യവസ്ഥ ചെയ്‌തിരുന്നു എന്നാണ്‌.

വിസമ്മതിക്കുന്ന നടിമാരെ നിര്‍ബന്ധിച്ച്‌ ലഹരിപാനീയം കഴിപ്പിച്ചും ഷൂട്ട്‌ ചെയ്‌തിട്ടുണ്ടത്രേ. തന്റെ ഒരു വീഡിയോ താന്‍ അറിയാതെ അപ്‌ ലോഡ്‌ ചെയ്‌ത ആപ്ലിക്കേഷന്റെ പേര്‌ ഹിറ്റ്‌ ആന്റ്‌ ഷോട്ട്‌ എന്നാണെന്ന്‌ ഒരു നടി വെളിപ്പെടുത്തുന്നു. 200 രൂപ നല്‍കിയാല്‍ ആപ്ലിക്കേഷന്‍ തുറന്ന്‌ വീഡിയോ കാണാന്‍ സാധിക്കുന്ന തരത്തിലായിരുന്നു. നടി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ്‌ നീലച്ചിത്ര റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്‌. ടെലഗ്രാമിലും നഗ്ന വിഡിയോകള്‍ കുന്ദ്രെയുടെ കമ്പനി അപ്‌ ലോഡ്‌ ചെയ്യാറുണ്ടെന്ന്‌ പൊലീസ്‌ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

രാജ് കുന്ദ്ര നടിമാരെ ഉപയോഗിക്കുന്നത്‌ ഇങ്ങനെ…പരാതി നൽകിയ നടിയുടെ തുറന്ന വെളിപ്പെടുത്തൽ… - The Political Editor