• Home
  • kerala
  • ഇത്രയും കാലം മാധ്യമപ്രവര്‍ത്തനം നടത്തിയിട്ട്‌ ഒരോ പാര്‍ടിയുടെയും പ്രവര്‍ത്തന രീതി മനസ്സിലാക്കാന്‍ കഴിയാഞ്ഞത്‌ നിങ്ങളുടെ പരാജയം-മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

ഇത്രയും കാലം മാധ്യമപ്രവര്‍ത്തനം നടത്തിയിട്ട്‌ ഒരോ പാര്‍ടിയുടെയും പ്രവര്‍ത്തന രീതി മനസ്സിലാക്കാന്‍ കഴിയാഞ്ഞത്‌ നിങ്ങളുടെ പരാജയം-മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തനം നടത്തിയിട്ടും ഒാേരോ പാര്‍ടികളുടെയും പ്രവര്‍ത്തന രീതികള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നത്‌ മാധ്യമപ്രവര്‍ത്തകരുടെ പരാജയമാണെന്ന്‌ മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ സി.പി.എമ്മിന്റെ രീതികള്‍ മനസ്സിലാക്കാന്‍ കഴിയാത്തത്‌ ഖേദകരമെന്ന്‌ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വൈകീട്ട്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്‌.

നിങ്ങള്‍ക്ക്‌ സി.പി.എം. വിരുദ്ധത ഉണ്ടായിരിക്കാം. തെറ്റുകള്‍ മൂടിവെക്കുന്ന സംസ്‌കാരം സി.പി.എമ്മിന്‌ ഇല്ലെന്ന്‌ നിങ്ങള്‍ക്ക്‌ നല്ല പോലെ അറിയേണ്ടതാണ്‌. അല്ലെങ്കില്‍ നിങ്ങള്‍ എന്തു മാധ്യമപ്രവര്‍ത്തകരാണ്‌. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ നിങ്ങള്‍ക്കുള്ളത്‌ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ബാങ്കിന്റെ ഭാഗത്തു നിന്നും വളരെ തെറ്റായ കാര്യമാണ്‌ ഉണ്ടായിട്ടുള്ളത്‌. അതു കൊണ്ടാണ്‌ പ്രത്യേക ടീമിനെ വെച്ചു തന്നെ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്‌– മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ മേഖല വളരെ ശക്തമാണ്‌. അവിടെ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ വളരെ വിരളമാണ്‌. എന്നാല്‍ മനുഷ്യര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലയില്‍ തീരെ ഉണ്ടായിട്ടില്ല എന്ന്‌ പറയാന്‍ കഴിയില്ല. അപ്പോള്‍ തെറ്റു ചെയ്‌തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുക എന്നതാണ്‌ ചെയ്യാനുള്ളത്‌. സഹകരണ മേഖല ശക്തമായി കൊണ്ടുപോകാന്‍ ആവശ്യമായത്‌ ചെയ്യാനാണ്‌ തീരുമാനം–മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

ഇത്രയും കാലം മാധ്യമപ്രവര്‍ത്തനം നടത്തിയിട്ട്‌ ഒരോ പാര്‍ടിയുടെയും പ്രവര്‍ത്തന രീതി മനസ്സിലാക്കാന്‍ കഴിയാഞ്ഞത്‌ നിങ്ങളുടെ പരാജയം-മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി - The Political Editor