തന്നെ എന്‍.സി.പി നേതാവ് പത്മാകരന്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവം ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് താന്‍ പൊലീസിന് മൊഴി നല്‍കിയതായി കുണ്ടറയിലെ യുവതി. പത്മാകരനെതിരെയും മൊഴി നല്‍കി. മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്കും പരാതി നല്‍കുമെന്ന് യുവതി പറഞ്ഞു. മുഖ്യമന്ത്രി മന്ത്രിയെ സംരക്ഷിക്കുകയാണെന്നും യുവതി ആരോപിച്ചു.
യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുക്കാതിരുന്നത് ശരിയായില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്‌താവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തീര്‍ച്ചയായും പൊലീസ് ഇനി ഈ കേസ് ഗൗരവത്തില്‍ തന്നെ എടുക്കുമെന്നുറപ്പാണ്. അതിന്റെ ഭാഗമായാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയില്‍ മന്ത്രിക്കെതിരെ പരാമര്‍ശം ഉള്ള സ്ഥിതിക്ക് ഇനി കൃത്യമായ നിയമോപദേശം തേടിയ ശേഷമായിരിക്കും പൊലീസിന്റെ നീക്കം. മന്ത്രിയെ കേസില്‍ നിന്നും രക്ഷിക്കാനുള്ള നീക്കം തന്നെയായിരിക്കും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുക എന്ന സൂചനയാണ് ലഭിക്കുന്നത്. ഉള്‍പാര്‍ടി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് മന്ത്രി ആവശ്യപ്പെടുന്നത് എന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതും വ്യക്തമായ സന്ദേശമാണ്‌്. എന്നാല്‍ വ്യക്തമായ മൊഴിയില്‍ ഇര ഉറച്ചു നില്‍ക്കുകയാണെങ്കില്‍ മന്ത്രിക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകേണ്ടിവരും. ഇല്ലെങ്കില്‍ യുവതി കോടതിയില്‍ പോയാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യും. പത്മാകരനെതിരെ മാത്രം കേസെടുത്ത് കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാലും യുവതി ഉറച്ചു നില്‍ക്കുകയാണെങ്കില്‍ മന്ത്രിക്കെതിരെ നിയമനടപടി ആവശ്യമാകുന്ന ഘട്ടം വരുമെന്നാണ് കണക്കു കൂട്ടല്‍.
അതേസമയം ഈ കേസ് രാഷ്ട്രീയമായി മുന്നോട്ടു നീക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കാനുള്ള നീക്കം.














