• Home
  • latest news
  • നീലച്ചിത്ര നിര്‍മ്മാണം : ബോളിവുഡ്‌ താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ്‌ അറസ്റ്റില്‍, അശ്ലീലചിത്രനിര്‍മ്മാണത്തിന്‌ പത്ത്‌ കോടിയുടെ കമ്പനി…ഞെട്ടിക്കുന്ന വിവരങ്ങള്‍

നീലച്ചിത്ര നിര്‍മ്മാണം : ബോളിവുഡ്‌ താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ്‌ അറസ്റ്റില്‍, അശ്ലീലചിത്രനിര്‍മ്മാണത്തിന്‌ പത്ത്‌ കോടിയുടെ കമ്പനി…ഞെട്ടിക്കുന്ന വിവരങ്ങള്‍

പ്രശസ്‌ത ബോളിവുഡ്‌ താരം ശില്‍പഷെട്ടിയുടെ ഭര്‍ത്താവ്‌ പ്രശസ്‌ത വ്യവസായി രാജ്‌ കുന്ദ്രയെ അശ്ലീലസിനിമകള്‍ നിര്‍മിച്ച്‌ പ്രദര്‍ശിപ്പിച്ച കുറ്റത്തിന്‌ ഇന്നലെ രാത്രി മുംബൈ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പ്രത്യേക ആപ്ലിക്കേഷനിലൂടെയായിരുന്നു സിനിമകളുടെ പ്രദര്‍ശനം. പത്ത്‌ കോടി രൂപയാണ്‌ നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാനായി രാജ്‌ കുന്ദ്ര നിക്ഷേപം നടത്തിയിട്ടുള്ളതെന്ന്‌ മുംബൈ പോലീസ്‌ പറയുന്നു. ഇംഗ്ലണ്ടില്‍ താമസിക്കുന്ന സഹോദരനുമായി ചേര്‍ന്ന്‌ ഒരു നിര്‍മ്മാണ കമ്പനി രൂപീകരിച്ചു. കെന്‍റിന്‍ എന്നാണിതിന്റെ പേര്‌. അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്‌ ഇന്ത്യയിലാണ്‌. അതിനുശേഷം അത്‌ സഹോദരന്‌ അയച്ചു കൊടുക്കും. അപ്‌ ലോഡിങ്ങ്‌ അവിടെ നിന്നാണ്‌. ഇന്ത്യയിലെ സൈബര്‍ നിയമങ്ങളില്‍ നിന്നും രക്ഷപ്പെടാനാണിത്‌.
രാജ്‌ കുന്ദ്രയ്‌ക്കൊപ്പം മറ്റ്‌ 11 പേരെയും ക്രൈംബ്രാഞ്ച്‌ പിടികൂടിയിട്ടുണ്ട്‌.

അടുത്ത കാലത്തായി വിവാദ ബിസിനസ്സുകാരനാണ്‌ രാജ്‌ കുന്ദ്ര. നടന്‍ അക്ഷയ്‌ കുമാറുമായി ചേര്‍ന്ന്‌ ഹോം ഷോപ്പിങ്‌ ചാനലായ ബെസ്റ്റ്‌ ഡീല്‍ ടി.വി. തുടങ്ങി. ഒപ്പം റിയല്‍ എസ്റ്റേറ്റ്‌, ഖനനം, സ്‌പോര്‍ട്‌സ്‌, ഓഹരി വിപണി, ഗെയിമിങ്ങ്‌ തുടങ്ങിയ മേഖലയിലും സാന്നിധ്യം ഉണ്ട്‌. 2009-ല്‍ ശില്‍പ ഷെട്ടിയുമൊത്ത്‌ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമയായി. എന്നാല്‍ പിന്നീട്‌ കളിയിലെ വാതവെപ്പിന്റെ പേരില്‍ വലിയ വിവാദത്തില്‍ ചെന്നു ചാടി. വാതുവെപ്പില്‍ വന്‍ തുക നഷ്ടപ്പെട്ടതായി രാജ്‌ കുന്ദ്ര പോലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. ക്രിക്കറ്റ്‌ കളി കാണാന്‍ എത്തുന്നതില്‍ നിന്നും രാജ്‌ കുന്ദ്രെയെ സുപ്രീംകോടതി ആജീവനാന്തം വിലക്കിയിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *