• Home
  • kerala
  • മുൻ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു

മുൻ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു

മുൻ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള (78) അന്തരിച്ചു. 1987 മുതൽ 1991 വരെ നായനാർ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ന് പഴവടിയിലെ വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഗിരിജ. മക്കൾ: അശ്വതി ശങ്കർ, അമ്പിളി ശങ്കർ. മരുമക്കൾ: വിശാഖ്, ശ്യാം നാരായണൻ.

കോൺഗ്രസ്‌ (s) പ്രസിഡന്റ്‌, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ശങ്കരനാരായണ പിള്ള
ശുദ്ധമായ രാഷ്ട്രീയത്തിന്റെ നേർരൂപമായിരുന്നു. രാഷ്ട്രീയത്തെ കച്ചവടമയോ, പൊങ്ങച്ചം പ്രകടിപ്പിക്കാനുള്ള വേദിയായോ, സ്ഥാനവും സ്വാധീനവും മറ്റൊരുവനെ ചവിട്ടി താഴ്ത്താനുള്ള ഉപകാരണമായോ മരണം വരെ കണ്ടില്ല എന്നത് പുത്തൻ നേതാക്കളിൽ നിന്നും അദ്ദേഹത്തെ ഭിന്നനാക്കുന്നു. വലിയൊരു സുഹൃത്ത് വലയവും അനുയായി വൃന്ദവും കൈമോശം വരാതെ സൂക്ഷിച്ചിരുന്നതായി ശങ്കരനാരായണ പിള്ളയുടെ പഴയ സഹപ്രവർത്തകനും ഇപ്പോൾ എൻ.സി,പി.യുടെ മലപ്പുറം ജില്ലാ പ്രസിഡന്റും ആയ ടി.എൻ. ശിവശങ്കരൻ അനുസ്മരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

മുൻ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു - The Political Editor