• Home
  • kerala
  • തോപ്പില്‍ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു

തോപ്പില്‍ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ നാടകത്തിന്റെ കര്‍ത്താവും സിനിമാസംവിധായകനുമായ തോപ്പില്‍ഭാസിയുടെ ഭാര്യ അമ്മിണിയമ്മ ഭാസി അന്തരിച്ചു. 88 വയസ്സായിരുന്നു. ഇന്നലെ പരുമലയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ശവസംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക്‌ രണ്ടിന്‌ വള്ളികുന്നത്ത്‌.
കേരളത്തിന്റെ ആദ്യ നിയമസഭാ സ്‌പീക്കര്‍ ആര്‍. ശങ്കര നാരായണന്‍ തമ്പിയുടെ മൂത്ത സഹോദരിയായിരുന്ന ചെല്ലമ്മ കെട്ടിലമ്മയുടെയും അശ്വതി തിരുനാള്‍ രാമവര്‍മ്മയുടെയും മകളായ അമ്മിണിയമ്മ തോപ്പില്‍ ഭാസി ഒളിവില്‍ കഴിയവേയാണ്‌ 1951-ല്‍ അദ്ദേഹത്തെ വിവാഹം ചെയ്‌തത്‌ എന്നത്‌ ചരിത്രത്തില്‍ പ്രസിദ്ധി നേടിയ സംഭവമാണ്‌. വള്ളികുന്നത്തെ കര്‍ഷകതൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടായിരുന്നു അമ്മിണിയമ്മ പൊതുരംഗത്തേക്ക്‌ വന്നതും ഭാസിയെ പരിചയപ്പെടുന്നതും. തോപ്പില്‍ ഭാസി 1992-ല്‍ അന്തരിച്ചു.
പെരുന്തച്ചന്‍ എന്ന ഒറ്റ സിനിമ കൊണ്ടുതന്നെ മലയാള സിനിമാ ചരിത്രത്തില്‍ ശ്രദ്ധേയനായ അന്തരിച്ച അജയന്‍ ഉള്‍പ്പെടെ അഞ്ച്‌ മക്കളാണ്‌ ഭാസി-അമ്മിണിയമ്മ ദമ്പതിമാര്‍ക്ക്‌.

Leave a Reply

Your email address will not be published. Required fields are marked *

തോപ്പില്‍ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു - The Political Editor