കേരളത്തിന്റെ ചരിത്രത്തില്‍ രാഷ്ട്രീയം കളിച്ച ഗവര്‍ണര്‍മാര്‍ പലരുണ്ട്, എന്നാല്‍ ഒരു ജനകീയ വിഷയത്തില്‍ ഉപവാസം അനുഷ്‌ഠിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആദ്യ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ മാറുകയാണ്. ആദ്യമായൊരു ഗവർണർ ഇന്ന് ഉപവാസമിരിക്കുകയാണ്. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും സ്‌ത്രീധനത്തിനുമെതിരെയാണ് ഉപവാസ സമരം.രാവിലെ മുതല്‍ രാജ്‌ഭവനില്‍ ഗവര്‍ണര്‍ ഉപവാസം ആരംഭിച്ചു കഴിഞ്ഞു. വൈകീട്ട് അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടും. ഗാന്ധി സ്‌മാരകനിധിയും വിവിധ ഗാന്ധിയിൻ സംഘടനകളും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ഉപവാസ പന്തലിലാണ് വൈകുന്നേരത്തോടെ ഗവർണർ നേരിട്ടെത്തുന്നത്.













