ഡെല്‍ഹി സാകേത് കോടതി ചേംബറില്‍ ഇന്നലെ രാത്രി നടന്ന വെടിവെപ്പില്‍ കോടതിയില്‍ വിസ്‌താരത്തിന് എത്തിയ പ്രതി കൊല്ലപ്പെട്ടു. വെടി വെച്ചയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ പൊലീസ് തിരയുന്നു. 444-ാം നമ്പര്‍ ചേംബറിലാണ് വെടിവെപ്പ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉപ്‌കാര്‍ എന്നു പേരുള്ള വ്യക്തിയാണ് കൊല്ലപ്പെട്ടത്. തനിക്ക് എതിരായ കേസിന്റെ വിസ്‌താരം കേള്‍ക്കാനെത്തിയതായിരുന്നു ഇദ്ദേഹം. അഭിഭാഷകരുള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കെയായിരുന്നു വെടിവെപ്പ് എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നതെന്ന് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.














