മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതിന്റെ ഗുഢാലോചനക്കേസില്‍ കഴിഞ്ഞ 30 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനിയും ഭര്‍ത്താവ് മുരുഗനും ഇപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിന് ഒരു കത്തെഴുതിയിരിക്കുന്നു. ജീവപര്യന്തം തടവ് എന്നതിന്റെ എല്ലാ അതിരുകളും കടന്നു കഴിഞ്ഞ അവരുടെ ശിക്ഷാകാലം വീണ്ടും തുടരുമ്പോള്‍ അവരുടെ ആവശ്യം തങ്ങള്‍ക്ക് ഒരു ഒരു മാസത്തെ പരോള്‍ അനുവദിക്കണം എന്നാണ്. ജൂണ്‍ 29-ന് എഴുതിയ കത്തില്‍ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. നേരത്തെ ഇവരെ വിട്ടയക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഇതു സംബന്ധിച്ച ഒരു അപേക്ഷ രാഷ്ട്രപതിക്ക് നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍ തീരുമാനം ഒന്നും എടുക്കപ്പെട്ടില്ല. തമിഴ്‌നാട് നിയമസഭയും ഇതു സംബന്ധിച്ച് പ്രമേയം പാസ്സാക്കിയിരുന്നു.













