പള്ളികളും കടകളും എന്നും തുറക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ അഭിപ്രായപ്പെട്ടു.. വെള്ളിയാഴ്ച പള്ളികളിൽ 40 പേർക്കെങ്കിലും അനുമതി വേണം. കടകൾ എന്നും തുറന്നാൽ തിരക്കൊഴിവാക്കാമെന്നും കാന്തപുരം പറഞ്ഞു. നിലവിലുള്ള ലോക്ക് ഡൌൺ നിയന്ത്രണങ്ങൾക്കെതിരെ സർക്കാർ വിദഗ്ധർക്കിടയിൽ തന്നെ രണ്ടഭിപ്രായം ഉണ്ട് എന്ന വാർത്തകൾക്കിടെ ആണ് കാന്തപുരത്തിന്റെ ആവശ്യം ശ്രദ്ധേയമാകുന്നത്.













