• Home
  • latest news
  • യു.പി., രാജസ്ഥാന്‍, മധ്യപ്രദേശ്‌…മിന്നലില്‍ മരിച്ചത്‌ 68 പേര്‍…വീഴ്‌ച ആരുടെതാണ്‌ ?

യു.പി., രാജസ്ഥാന്‍, മധ്യപ്രദേശ്‌…മിന്നലില്‍ മരിച്ചത്‌ 68 പേര്‍…വീഴ്‌ച ആരുടെതാണ്‌ ?

ശക്തിയായ മിന്നലില്‍ യു.പി.യില്‍ മരണ സംഖ്യ ഇന്നോടെ 41 ആയി. രാജസ്ഥാനില്‍ 20 പേരാണ്‌ ഇന്നലെ മരിച്ചത്‌. മധ്യപ്രദേശില്‍ ഏഴ്‌ പേരും മരണമടഞ്ഞു. രാജസ്ഥാനിലെ കോട്ട, ധോല്‍പൂര്‍ എന്നീ ജില്ലകളില്‍ പത്തു പേര്‍ ഗുരുതരാവസ്ഥയിലുണ്ട്‌.
വ്യക്തമായ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കാത്തതിനാലാണ്‌ മിന്നല്‍ അപകടങ്ങള്‍ കനത്ത രീതിയില്‍ സംഭവിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌.


യു.പി.യിലെ പ്രയാഗ്‌ രാജ്‌, കൗശംബി, ഫിറോസാബാദ്‌, ഉന്നാവോ, ഹാമിര്‍പൂര്‍, സോണബദ്ര, കാന്‍പൂര്‍ നഗര്‍, പ്രതാപ്‌ഗഢ്‌, ഹര്‍ദോയ്‌, മിര്‍സാപൂര്‍ എന്നീ ജില്ലകളിലാണ്‌ മരണങ്ങളുണ്ടായത്‌. പ്രയാഗ്‌ രാജില്‍ പ്രളയവും ഉണ്ടായി. ഇതില്‍ 14 പേര്‍ മരിച്ചു.
മരിച്ച എല്ലവരുടെയും കുടുംബത്തിന്‌ പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ വേറെ വേറെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്‌.

( ഫോട്ടോ കടപ്പാട്-ഒഡിഷ പോസ്റ്റ് )

Leave a Reply

Your email address will not be published. Required fields are marked *

യു.പി., രാജസ്ഥാന്‍, മധ്യപ്രദേശ്‌...മിന്നലില്‍ മരിച്ചത്‌ 68 പേര്‍...വീഴ്‌ച ആരുടെതാണ്‌ ? - The Political Editor