• Home
  • kerala
  • ഡോ.പി.എം.വാരിയരെ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല മാനേജിങ്‌ ട്രസ്‌റ്റിയായി തിരഞ്ഞെടുത്തു

ഡോ.പി.എം.വാരിയരെ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല മാനേജിങ്‌ ട്രസ്‌റ്റിയായി തിരഞ്ഞെടുത്തു

കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയായി ഡോ.പി.മാധവൻ കുട്ടി വാരിയരെ ട്രസ്റ്റ് ബോർഡ് യോഗം തിരഞ്ഞെടുത്തു. പി.കെ.വാരിയർ അന്തരിച്ചതിനെ തുടർന്നാണ് പുതിയ മാനേജിംഗ് ട്രസ്റ്റിയെ തെരെഞ്ഞെടുത്തത്. ഡോ.പി.കെ വാര്യരുടെ സഹോദരി പുത്രനാണ് ഇദ്ദേഹം. പി. എം. വാരിയർ എന്ന പേരിൽ പൊതു മണ്ഡലത്തിൽ അറിയപ്പെടുന്ന മാധവൻ കുട്ടി വാരിയർ നിലവില്‍ ട്രസ്റ്റ് ബോർഡ് അംഗവും, ചീഫ് ഫിസിഷ്യനുമാണ്. തിരുവനന്തപുരം ആയുർവ്വേദ കോളേജിൻ നിന്നും എം.ഡി. ബിരുദം നേടി 1969 ൽ അസി. ഫിസിഷ്യനായി ജോലിയിൽ പ്രവേശിച്ചു. 2007 മുതൽ ട്രസ്റ്റ് ബോർഡ് അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>