യു.പി. ജില്ലാ പരിഷത്ത് ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനു പിറകെ ബ്ലോക്ക് മേധാവി തിരഞ്ഞെടുപ്പിലും ബി.ജെ.പി.ക്ക് വന്‍ നേട്ടം. 825 സീറ്റില്‍ 635-ഉം നേടിയാണ് വിജയം. ഇതില്‍ 349 ഇടത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ്‌പ്രധാനമന്ത്രിയും മുഖ്യമന്ത്രി യോഗി ആദിത്യ നാഥും തിരഞ്ഞെടുപ്പു വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്‌തു. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന പോലെ നടന്ന പ്രദേശിക തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ വിജയം ശ്രദ്ധേയമായിരിക്കയാണ്. മുഖ്യ പ്രതിപക്ഷമായ സമാജ് വാദി പാര്‍ടിക്ക് 51 സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളൂ. കോണ്‍ഗ്രസിന്റെ നില പരിതാപകരമാണ്. തലസ്ഥാനമായ ലക്‌നൗവില്‍ എട്ടില്‍ ഏഴിടത്തും ബി.ജെ.പി.യാണ് ജയിച്ചത്. മോദിയുടെയും യോഗിയുടെയും മണ്ഡലങ്ങളിലും ബഹുഭൂരിപക്ഷം സീറ്റും ബി.ജെ.പി.ക്കു തന്നെ.
23 ജില്ലകളില്‍ വലിയ അക്രമങ്ങള്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ എല്ലായിടത്തും തീര്‍ത്തും സമാധാനപരമായിരുന്നു തിരഞ്ഞെടുപ്പെന്നാണ് മുഖ്യമന്ത്രി പറയുന്നത്













