• Home
  • latest news
  • സ്വകാര്യതാ ഉറപ്പില്‍ നിന്നും വാട്‌സ്‌ ആപ്‌ പിന്‍വലിഞ്ഞു, നിര്‍ബന്ധമായും നടപ്പാക്കില്ലെന്ന്‌ കോടതിയില്‍ വ്യക്തമാക്കി

സ്വകാര്യതാ ഉറപ്പില്‍ നിന്നും വാട്‌സ്‌ ആപ്‌ പിന്‍വലിഞ്ഞു, നിര്‍ബന്ധമായും നടപ്പാക്കില്ലെന്ന്‌ കോടതിയില്‍ വ്യക്തമാക്കി

വാട്‌സ്‌ ആപിന്റെ സന്ദേശങ്ങളില്‍ വാഗ്‌ദാനം ചെയ്‌തിരുന്ന സ്വകാര്യതാനയം നിര്‍ബന്ധമായി നടപ്പാക്കില്ലെന്ന്‌ കമ്പനി വക്കീല്‍ ഹരീഷ സാല്‍വെ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതോടെ സ്വകാര്യത ഉറപ്പു നല്‍കുന്ന നയത്തില്‍ നിന്നും വാട്‌സ്‌ ആപ്‌ പിന്‍മാറിയിരിക്കയാണ്‌. സ്വകാര്യതാ നയം ഉപേക്ഷിക്കണമെന്ന്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വാട്‌സ്‌ ആപിന്റെ സന്ദേശങ്ങളിലേക്ക്‌ സര്‍ക്കാരിന്‌ പ്രവേശനം കിട്ടാനും നീരീക്ഷിക്കാന്‍ സൗകര്യം ക്ടിട്ടാനുമായിരുന്നു ഇത്‌. എന്നാല്‍ വ്യക്തിയുടെ മൗലികാവകാശമാണ്‌ സ്വകാര്യതയെന്നും അതില്‍ നിന്നും പിന്‍വലിയാനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും ഉള്ള ലോകമെങ്ങുമുള്ള വിമര്‍ശനങ്ങളെത്തുടര്‍ന്ന്‌ വാട്‌സ്‌ ആപ്‌ തങ്ങളുടെ തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ വന്നതിനു ശേഷം മാത്രമേ തങ്ങളുടെ നയം മാറ്റൂ എന്നാണ്‌ വാട്‌സ്‌ ആപ്‌ ഇതുവരെ പറഞ്ഞിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ അവര്‍ സ്വകാര്യത നയം പൂര്‍ണമായും ഉപേക്ഷിച്ചതായി ഡെല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നു. ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ എന്ന്‌ വരുമെന്ന്‌ ഉറപ്പില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നേരത്തെയുള്ള ആവശ്യത്തിന്‌ കീഴ്‌പെടുകയാണ്‌ വാട്‌സ്‌ ആപ്‌ ചെയ്‌തിരിക്കുന്നത്‌. സ്വകാര്യതാ നയത്തിനായി നിര്‍ബന്ധം പിടിക്കയില്ലെന്നാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. ഈ പഴുതിലൂടെ വളര എളുപ്പത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക്‌ വ്യക്തികളുടെ സന്ദേശങ്ങളിലേക്ക്‌ നിരീക്ഷണം വ്യാപിപ്പിക്കാന്‍ കഴിയും. ഫലത്തില്‍ സ്വകാര്യതാനയം ഉപേക്ഷിക്കുന്നതിന്‌ തുല്യമാണിത്‌.

Leave a Reply

Your email address will not be published. Required fields are marked *