ഇന്ത്യയില്‍ ഇപ്പോള്‍ ആകെയുള്ള കൊവിഡ് കേസുകളില്‍ പകുതിയും രണ്ട് സംസ്ഥാനങ്ങളിലെതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി–മഹാരാഷ്ട്ര, കേരളം എന്നിവയാണവ. കേരളത്തിലെ 14 ജില്ലകളിലും പ്രശ്‌നമാണ്. മഹാരാഷ്ട്രയിലെ 15 ജില്ലകളിലാണ് കൂടുതല്‍ ഗുരുതര സാഹചര്യം. വെള്ളിയാഴ്‌ച ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയ കേസുകളുടെ എണ്ണം രാജ്യത്ത് ക്രമത്തില്‍ കുറഞ്ഞുവരികയാണ്. ഇപ്പോള്‍ 80 ശതമാനം പുതിയ കേസുകളും രാജ്യത്തെ 90 ജില്ലകളില്‍ നിന്നുമാണ്.













