• Home
  • kerala
  • ലാഭവിഹിത തര്‍ക്കം തീർന്നു, ബാറുകളും കൺസ്യൂമർഫെഡും മദ്യവില്‍പന ഇന്നു മുതല്‍ തുടങ്ങി

ലാഭവിഹിത തര്‍ക്കം തീർന്നു, ബാറുകളും കൺസ്യൂമർഫെഡും മദ്യവില്‍പന ഇന്നു മുതല്‍ തുടങ്ങി

വെയര്‍ഹൗസ് ലാഭവിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കം തീർന്നു, നിര്‍ത്തിവച്ചിരുന്നു വിദേശമദ്യ വില്‍പന ബാറുകളിലും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലും ഇന്നു മുതല്‍ പുനരാരംഭിച്ചു.. വെയര്‍ഹൗസ് ലാഭ വിഹിതം 25% ത്തില്‍ നിന്ന് 13% ആക്കി കുറച്ചതോടെയാണ് തര്‍ക്കം തീര്‍ന്നത്. 19 ദിവസമായി ബാറുകളില്‍ മദ്യവില്‍പന ഉണ്ടായിരുന്നില്ല. ബിയറും വൈനും മാത്രമാണ് വിറ്റിരുന്നത്. ബെവ്‌കോ ഔട്ട്‌ലെറ്റിലെ തിരക്ക് മൂലം ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തരമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

ലാഭവിഹിത തര്‍ക്കം തീർന്നു, ബാറുകളും കൺസ്യൂമർഫെഡും മദ്യവില്‍പന ഇന്നു മുതല്‍ തുടങ്ങി - The Political Editor