മന്ത്രിസഭാ പുനസ്സംഘടനയ്‌ക്ക് വേണ്ടി കേന്ദ്ര തൊഴില്‍ വകുപ്പു മന്ത്രി സന്തോഷ് ഗാങ് വാര്‍ രാജിവെച്ചു. ഇദ്ദേഹത്തിന് പുതിയ മന്ത്രിസഭയില്‍ സ്ഥാനം കിട്ടില്ല. അതുപോലെ വിദ്യാഭ്യാസവകുപ്പു മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്ക് പുതിയ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കും. ആരോഗ്യ കാരണത്താലാണ് ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. വൈകീട്ട് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. പുതിയ മന്ത്രിമാരുടെ പേരുകള്‍ക്കായി രാജ്യം ആകാംക്ഷയിലാണ്.













