• Home
  • kerala
  • ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു

ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു

വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ ( 99) അന്തരിച്ചു. വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .ഇന്ന് വൈകിട്ട് അഞ്ചിന് സംസ്കാരം.

1922 ഡിസംബറിലാണ് ജനനം. പിറവന്തൂര്‍ കളത്താരടി തറവാട്ടിലാണ് ജനനം. കുമാരന്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. പ്രകാശാനന്ദ പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചത്.

ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്നു സ്വാമി പ്രകാശാനന്ദ. 1995-97 കാലഘട്ടത്തിലും 2006 മുതല്‍ 2016വരെയും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിന്റായിരുന്നു. 1970ലും 1977ലും ജനറല്‍ സെക്രട്ടറിയായി.ഇരുപത്തിമൂന്നാം വയസിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. 35-ാം വയസില്‍ സന്യാസദീക്ഷ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു - The Political Editor