• Home
  • latest news
  • മോദിക്ക് പുതിയ 43 മന്ത്രിമാര്‍, രാജീവ്‌ ചന്ദ്രശേഖര്‍ മന്ത്രി, മറ്റു പ്രമുഖർ ഇവർ …

മോദിക്ക് പുതിയ 43 മന്ത്രിമാര്‍, രാജീവ്‌ ചന്ദ്രശേഖര്‍ മന്ത്രി, മറ്റു പ്രമുഖർ ഇവർ …

ഇന്ന്‌ വൈകീട്ട്‌ ആറ്‌ മണിക്ക്‌ സത്യപ്രതിജ്ഞ ചെയ്യുന്ന 43 മന്ത്രിമാരുടെ പേരുകള്‍ തീരുമാനമായി. കാബിനറ്റില്‍ പരമാവധി 81 പേര്‍ക്ക്‌ മന്ത്രിമാരാകാം. ഇവരില്‍ 53 പേര്‍ക്ക്‌ കാബിനറ്റ്‌ മന്ത്രിമാരാകാം. ഇന്ന്‌ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരില്‍ നിലവിലുള്ള ചില സഹമന്ത്രിമാര്‍ക്ക്‌ കാബിനറ്റ്‌ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെടുമെന്ന സൂചനയുണ്ട്‌. മലയാളിയും ഏഷ്യാനെറ്റ്‌ ചാനലിന്റെ ഉടമസ്ഥനുമായ കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാ അംഗം രാജീവ്‌ ചന്ദ്രശേഖര്‍ മന്ത്രിമാരുടെ പട്ടികയിലുണ്ട്‌. അതേസമയം മലയാളി സാന്നിധ്യമായി ഇപ്പോള്‍ ഉള്ള വി.മുരളീധരനും സഹമന്ത്രിയായി ഉണ്ടാകും. അദ്ദേഹത്തിന്‌ വകുപ്പു മാറ്റം ഉണ്ടാകുമോ എന്നത്‌ വ്യക്തമല്ല.

സഹമന്ത്രിമാരില്‍ അനുരാഗ്‌ താക്കൂര്‍, ജി.കെ.റെഡ്ഡി, മന്‍കുഷ്‌ മന്‍ഡാവിയ, കിരണ്‍ റിജിജു, ആര്‍.കെ. സിങ്‌, ഹര്‍ദീപ്‌ സിങ്‌ പുരി, പുരുഷോത്തം രുപാല എന്നിവര്‍ കാബിനറ്റ്‌ മന്ത്രിമാരാകും.

പുതിയ മന്ത്രിമാരിലെ പ്രമുഖരും അറിയപ്പെടുന്ന മുഖങ്ങളും– നാരായണ്‍ റാണെ, സര്‍ബാനന്ദ സോനോവാള്‍, വീരേന്ദ്ര കുംറ, ജോതിരാദിത്യ സിന്ധ്യ, ശോഭ കരന്തലജെ, മീനാക്ഷി ലേഖി,ആര്‍.സി.പി. സിങ്‌, അശ്വിനി വൈഷ്‌ണവ്‌, പശുപതികുമാര്‍ പരസ്‌, കിരണ്‍ റിജിജു, രാജ്‌കുമാര്‍ സിങ്‌, ഹര്‍ദീപ്‌ സിങ്‌ പുരി, ഭാനുപ്രതാപ്‌ സിങ്‌, മന്‍കുഷ്‌ മണ്ഡാവിയ, പുരുഷോത്തം രുപാല, ജി. കിഷന്‍ റെഡ്ഡി, അനുരാഗ്‌ താക്കൂര്‍, പങ്കജ്‌ ചൗധരി, അനുപ്രിയ പട്ടേല്‍, സത്യപാല്‍ സിങ്‌ ഭാഗേല്‍.

ഇപ്പോഴത്തെ കാബിനെറ്റിലെ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, തൊഴില്‍ മന്ത്രി സന്തോഷ്‌ ഗാങ്വാര്‍, വളം-രാസവസ്‌തു മന്ത്രി സദാനന്ദഗൗഡ, പരിസ്ഥിതി മന്ത്രി ബാബുള്‍ സുപ്രിയോ, വിവിധ സഹമന്ത്രിമാരായ സഞ്‌ജയ്‌ ധോത്രെ, റാവുസാഹേബ്‌ പാട്ടീല്‍ ധന്‍വേ, രത്തന്‍ ലാല്‍ കത്താരിയ, പ്രതാപ്‌ സാരങ്‌ഗി, ദേബശ്രീ ചൗധരി, തവാര്‍ചന്ദ്‌ ഗലോട്ട്‌ എന്നവർ ഇനി വരുന്ന മന്ത്രിസഭയിൽ ഉണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

മോദിക്ക് പുതിയ 43 മന്ത്രിമാര്‍, രാജീവ്‌ ചന്ദ്രശേഖര്‍ മന്ത്രി, മറ്റു പ്രമുഖർ ഇവർ ... - The Political Editor