• Home
  • kerala
  • തലശ്ശേരി ഫസല്‍ വധക്കേസ്‌ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്‌, വധിച്ചത്‌ ആര്‍.എസ്‌.എസ്‌. എന്ന മൊഴിയില്‍ അന്വേഷണം വീണ്ടും

തലശ്ശേരി ഫസല്‍ വധക്കേസ്‌ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്‌, വധിച്ചത്‌ ആര്‍.എസ്‌.എസ്‌. എന്ന മൊഴിയില്‍ അന്വേഷണം വീണ്ടും

സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും മുഖ്യപ്രതികളായ തലശ്ശേരി ഫസല്‍ വധക്കേസില്‍ സിബിഐയുടെ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ കടക്കരുതെന്ന്‌ കോടതി ഉത്തരവുള്ളതിനാല്‍ ഇരുവരും സ്വന്തം വീട്ടില്‍ പോലും വരാനാവാതെ വിഷമിക്കുന്ന സാഹചര്യവും ഉണ്ട്‌.

കേസില്‍ അറസ്റ്റിലായിട്ടുള്ളത് യഥാര്‍ത്ഥ പ്രതികളല്ലെന്ന് ആരോപിച്ചാണ് ഫസലിന്റെ സഹോദരന്‍ കോടതിയെ സമീപിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ചെമ്പ്ര സ്വദേശി സുബീഷ് നടത്തിയ വെളിപ്പെടുത്തലാണ്‌ തുടരന്വേഷണ ഹര്‍ജിക്ക് കാരണമായത്.

കണ്ണവം പോലീസ് സ്‌റ്റേഷനിലെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് പിടിയിലായപ്പോഴാണ് സുബീഷ് വെളിപ്പെടുത്തല്‍ നടത്തിയത്. താനുള്‍പ്പെട്ട സംഘമാണ് ഫസലിനെ വധിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യം സിബിഐ കോടതി നേരത്തെ തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

തലശ്ശേരി ഫസല്‍ വധക്കേസ്‌ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്‌, വധിച്ചത്‌ ആര്‍.എസ്‌.എസ്‌. എന്ന മൊഴിയില്‍ അന്വേഷണം വീണ്ടും - The Political Editor