• Home
  • latest news
  • പല ഗവര്‍ണര്‍മാരെയും മാറ്റി, ഒരാളെ മാത്രം മാറ്റിയില്ല….

പല ഗവര്‍ണര്‍മാരെയും മാറ്റി, ഒരാളെ മാത്രം മാറ്റിയില്ല….

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. എട്ട് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ നിയമിച്ചതില്‍ പലരെയും പഴയ തട്ടകങ്ങളില്‍ നിന്നും മാറ്റി പുതിയ സംസ്ഥാനങ്ങളില്‍ നിയോഗിക്കുകയാണ് ചെയ്തത്. എന്നാല്‍ ഒരാളെ മാത്രം മാറ്റിയില്ല എന്നത് ശ്രദ്ധേയമായി. അത് മറ്റാരുമല്ല പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ ആണ്. ഗവര്‍ണറെ മാറ്റാന്‍ യഥാര്‍ഥത്തില്‍ മുറവിളി ഉയരുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം ബംഗാളാണ്. മമത ബാനര്‍ജിയുമായി രൂക്ഷമായ പോരാട്ടത്തിലാണ് അവിടുത്തെ ഗവര്‍ണര്‍. ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ ഇച്ഛയ്ക്കനുസരിച്ച് മമത ബാനര്‍ജിയെ നിരന്തരം കുരുക്കാന്‍ നോക്കുന്ന ജഗ്ദീപ് ധന്‍കറിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ വാര്‍ത്തകളില്‍ നിറയുമ്പോഴും ഈ ഗവര്‍ണറെ മാറ്റാന്‍ ബി.ജെ.പി. തയ്യാറായില്ല. കാരണം വ്യക്തമാണ്, മമതയ്‌ക്കെതിരായ ആയുധമായി ധന്‍കറിനെ ഇനിയും ഉപയോഗിക്കാനാണ് ഇനിയും ബി.ജെ.പി.യുടെ തന്ത്രം.

Leave a Reply

Your email address will not be published. Required fields are marked *

പല ഗവര്‍ണര്‍മാരെയും മാറ്റി, ഒരാളെ മാത്രം മാറ്റിയില്ല…. - The Political Editor