• Home
  • latest news
  • മുസ്ലീങ്ങളെ ആള്‍ക്കൂട്ട ആക്രമണത്തിന്‌ വിധേയരാക്കുന്നവര്‍ ഹിന്ദുത്വത്തിനെതിരായവരാണെന്ന്‌ ആര്‍.എസ്‌.എസ്‌. മേധാവി

മുസ്ലീങ്ങളെ ആള്‍ക്കൂട്ട ആക്രമണത്തിന്‌ വിധേയരാക്കുന്നവര്‍ ഹിന്ദുത്വത്തിനെതിരായവരാണെന്ന്‌ ആര്‍.എസ്‌.എസ്‌. മേധാവി

മുസ്ലീങ്ങള്‍ ഇന്ത്യയില്‍ അരക്ഷിതരാണ്‌ എന്ന തരത്തില്‍ ഭീതിയുടെ വലയത്തില്‍ കുരുങ്ങിപ്പോകരുതെന്നും ഇന്ത്യക്കാരുടെ എല്ലാവരുടെയും ജനിതകം ഒന്നാണെന്നും ആര്‍.എസ്‌.എസ്‌ മേധാവി മോഹന്‍ ഭാഗവത്‌ പറഞ്ഞു. ഗാസിയാബാദില്‍ മുസ്ലീം രാഷ്ട്രീയ മഞ്ച്‌ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങള്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ ഹിന്ദുത്വക്ക്‌ എതിരാണെന്നും മുമ്പ്‌ ചില തെറ്റായ ആള്‍ക്കൂട്ട ആക്രമണക്കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും മോഹന്‍ ഭാഗവത്‌ തുടര്‍ന്നു പറഞ്ഞു. രാജ്യത്തില്‍ ഐക്യമില്ലാതെ വികസനം ഉണ്ടാവില്ലെന്നും ഐക്യത്തിന്‌ അടിസ്ഥാനം ദേശീയതയും പൗരാണികരുടെ മഹത്വവും ആണെന്നും ആര്‍.എസ്‌.എസ്‌. മേധാവി ഉദ്‌ബോധിപ്പിച്ചു. താന്‍ പ്രതിച്ഛായാ മെച്ചപ്പെടുത്തലിനോ വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തിന്റെ ഭാഗമായോ അല്ല ഇത്‌ പറയുന്നതെന്ന്‌ മോഹന്‍ഭാഗവത്‌ പറഞ്ഞു. അതേസമയം, അടുത്ത വര്‍ഷം ആദ്യം നടക്കാന്‍ പോകുന്ന യു.പി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ പശ്ചാത്തലം ആര്‍.എസ്‌.എസ്‌ മേധാവിയുടെ വാക്കുകളില്‍ വായിച്ചെടുത്തുകഴിഞ്ഞിട്ടുണ്ട്‌, രാഷ്ട്രീയ നിരീക്ഷകര്‍.

രാജ്യത്ത്‌ ഏറ്റവും അധികം ആള്‍ക്കൂട്ട ആക്രമണവും ആള്‍ക്കൂട്ടക്കൊലപാതകവും നടക്കുന്നത്‌ ഉത്തര്‍പ്രദേശിലാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ഈ സംഭവങ്ങളിലെല്ലാം പ്രതിസ്ഥാനത്ത്‌ സംഘപരിവാര്‍ സംഘടനകളാണ്‌ താനും.

Leave a Reply

Your email address will not be published. Required fields are marked *

മുസ്ലീങ്ങളെ ആള്‍ക്കൂട്ട ആക്രമണത്തിന്‌ വിധേയരാക്കുന്നവര്‍ ഹിന്ദുത്വത്തിനെതിരായവരാണെന്ന്‌ ആര്‍.എസ്‌.എസ്‌. മേധാവി - The Political Editor